സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും; കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: രണ്ടുദിവസമായി തുടരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മററി അംഗങ്ങളുടെ ചുമതലകള്‍ സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും.

സമരം ഏതെല്ലാം തരത്തില്‍ വേണമെന്നത് സംബന്ധിച്ചും സമര രീതികള്‍ സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ തീരുാമാനമായിരുന്നു. സമരപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുകയാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News