തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍ ബിജെപിയും തീവ്രശ്രമത്തിലാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. ആര്യനാടാണ് കണ്‍വെന്‍ഷന്‍. കേന്ദ്രമന്ത്രി സര്‍ബനന്ദ സോണോവല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

എല്‍ഡിഎഫിന്റെ മേഖലാ കണ്‍വെന്‍ഷനുകള്‍ ഇപ്പോള്‍ നടന്നു വരികയാണ്. മേഖലാ കണ്‍വെന്‍ഷനുകള്‍ ഇന്ന് പൂര്‍ത്തീകരിക്കും. അതേസമയം, ആം ആദ്മി പാര്‍ടിയും അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നുണ്ട്. അടുത്തദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.