പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ടിക്ക് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി: കണ്ണൂരിലെ പാനൂരില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനവുമായി സിപിഐഎമ്മിന് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന്റെ വീഴ്ചയുടെ ഫലമാണ് സ്‌ഫോടനം. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. പാര്‍ട്ടി വിരുദ്ധര്‍ പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന് സംഭവത്തെ ഉപയോഗിക്കുന്നു. ആഭ്യന്തരമന്ത്രി മാര്‍ക്‌സിസ്റ്റ് വിരുദ്ധ പ്രചാരവേല നടത്തുകയാണ് സ്‌ഫോടനത്തിന്റെ മറപിടിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌ഫോടനത്തെകുറിച്ച് പഠിച്ചശേഷം മാത്രമേ പ്രതികരിക്കാനൊക്കൂ എന്നാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രതികരണം.

ഇന്നലെയാണ് പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News