വിലകൂട്ടി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു; ക്ഷമ ചോദിച്ച് ഫ്ളിപ്കാര്‍ട്‌

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമാണ് ഫ്ളിപ്കാര്‍ട്‌. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ ഒരിക്കലെങ്കിലും ഫ്ളിപ്കാര്‍ടിന്റെ സൈറ്റില്‍ കയറാത്തവരുണ്ടാവില്ല. എന്നാല്‍, 50 ശതമാനം 60 ശതമാനം എന്ന് പറയുമ്പോള്‍ അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ. ചെരുപ്പിന്റെ യഥാര്‍ത്ഥ വില മറച്ചുവച്ച് ആ വില തന്നെ ഡിസ്‌കൗണ്ടായി കാണിച്ചാണ് ഒടുവില്‍ ഫ്ളിപ്കാര്‍ട്‌ ജനങ്ങളെ പറ്റിക്കാന്‍ നോക്കിയത്. എന്നാല്‍, ഇത് കണ്ടെത്തിയ വിരുതന്‍ സംഗതി ഫ്ളിപ്കാര്‍ടിന്റെ തന്നെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി ഫ്ളിപ്കാര്‍ട്‌ രംഗത്തെത്തി.

50 ശതമാനം ഡിസ്‌കൗണ്ട് എന്നാണ് ഫ്ളിപ്കാര്‍ടിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നത്. ചെരുപ്പിന്റെ ചിത്രവും കാണിച്ചിരുന്നു. യഥാര്‍ത്ഥ വില 799 രൂപയാണെന്നും ഡിസ്‌കൗണ്ട് കഴിച്ച് വില 399 രൂപയാണെന്ന് സൈറ്റില്‍ കാണിച്ചിരുന്നു. എന്നാല്‍, ചിത്രം സൂം ചെയ്ത് നോക്കിയ മണിശങ്കര്‍ സെന്‍ എന്നയാളാണ് സത്യം കണ്ടെത്തിയത്. ചെരുപ്പിന്റെ സ്ട്രാപ്പില്‍ യഥാര്‍ത്ഥവില 399 രൂപയാണെന്ന് രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ ചിത്രം എടുത്ത സെന്‍, ചിത്രം ഫ്ളിപ്കാര്‍ടിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കൂടെ ഒരു കുറിപ്പും. ഓണ്‍ലൈന്‍ ഷോപ്പിംഗിനെ പ്റ്റി ചിന്തിക്കുന്ന സമയത്തൊക്കെ നിങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുന്നവനാണ് ഞാന്‍. എന്നാല്‍, ഇപ്പോഴത്തെ ഈ സംഭവം ഫ്ളിപ്കാര്‍ടിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് പോസ്റ്റ്. പോസ്റ്റ് കണ്ടയുടനെ ഫ്ളിപ്കാര്‍ട്‌ അദ്ദേഹത്തിന് മറുപടി അയച്ചു. പരിശോധിച്ചശേഷം നടപടി എടുക്കാമെന്നായിരുന്നു മറുപടി.

എന്തായാലും കാന്‍വെറ വെഡ്ജസ് എന്ന  ചെരുപ്പ് ഇപ്പോള്‍ ഫ്ളിപ്കാര്‍ടിന്റെ സൈറ്റില്‍ കാണാനില്ല. എടുത്തുമാറ്റിയതായി കമ്പനി തന്നെ അവകാശപ്പെടുന്നു. ഫ്ളിപ്കാര്‍ടിന് മാത്രമല്ല ഇത് പറ്റുന്നത്. നേരത്തെ സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ പൊങ്കാലയിട്ടത് ആമസോണിനു നേരെയായിരുന്നു. മൈക്രോമാക്‌സിന്റെ യു യുറേക സ്മാര്‍ട്‌ഫോണിന്റെ യഥാര്‍ത്ഥവില മാറിയതായിരുന്നു ആമസോണിന്റെ പിഴവ്. 8,999 രൂപയ്ക്ക് പകരം 12,999 എന്നാണ് തെറ്റായി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News