ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം; റിലേയില്‍ ടിന്റുവിന്റെ ടീമിന് വെള്ളി

വുഹാന്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി അത്‌ലറ്റ് ടിന്റു ലൂക്കയ്ക്ക് സുവര്‍ണനേട്ടം. ടിന്റു സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററിലാണ് ടിന്റുവിന്റെ നേട്ടം. 2 മിനിറ്റ് 01.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ടിന്റു സ്വര്‍ണമണിഞ്ഞത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ടിന്റുവിന്റെ സ്വര്‍ണനേട്ടം. ഒരു അന്താരാഷ്ട്ര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്.

ചാമ്പ്യന്‍ഷിപ്പിലെ വനിതാവിഭാഗം റിലേയില്‍ ഇന്ത്യ വെള്ളി നേടി. നാല് ഗുണം 400 മീറ്റര്‍ റിലേയിലാണ് ഇന്ത്യയുടെ നേട്ടം. ടിന്റു ലൂക്ക ഉള്‍പ്പെട്ട ടീമിനാണ് വെള്ളി. രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടതാണ് വെള്ളി നേടിയ റിലേ ടീം. ടിന്റു ലൂക്ക, ജിസ്‌ന മാത്യു, എം.ആര്‍ പൂവമ്മ, ദേബശ്രീ മജുംദാര്‍ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ചൈനയ്ക്കാണ് ഈയിനത്തില്‍ സ്വര്‍ണം. കഴിഞ്ഞ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയായിരുന്നു സ്വര്‍ണം നേടിയത്.

ഇതോടെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. ഇന്നലെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഷോട്പുട്ടില്‍ ഇന്ദര്‍ജിത് സിങും സ്വര്‍ണം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News