മാഡ് മാക്‌സ് ഫറി റോഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു

മാഡ്മാക്‌സ് സീരീസിലെ നാലാംഭാഗമായ ഫറി റോഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 192 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. അമേരിക്കയിൽ നിന്ന് 125 മില്യൺ ഡോളറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 177 മില്യൺ ഡോളറുമാണ് കളക്ഷൻ നേടിയത്.

ജോർജ് മില്ലൻ സംവിധാനം ചെയ്ത നാലാംഭാഗത്തിൽ മാഡ് മാക്‌സ് എന്ന കഥാപാത്രമാകുന്നത് ടോം ഹാർഡിയാണ്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് മാഡ് മാക്‌സ് പരമ്പരയിലെ പുതിയ ചിത്രം വരുന്നത്. 150 മില്യൺ ഡോളറാണ് ത്രീഡിയിൽ ഒരുക്കിയ ചിത്രത്തിന്റെ ചെലവ്.
സോൺസെക്കയിലാണ് ഛായാഗ്രഹണം. ജങ്കി എക്‌സലാണ് സംഗീതമൊരുക്കിയത്. തിക്കോളിസ് ഹോൾട്ട്, നാഥൻ ജോൺസ്, ഹ്യൂഗ്കിയാസ് ബ്രെയിൻ, ജോഷ് ഹെൽമൻ, കോട്ട്‌നി ഈറ്റൺ എന്നിവരാണ് പ്രധാന താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here