സാംസങ് ഗ്യാലക്‌സി നോട്ട് 5 സെപ്തംബറിൽ

സാംസങ് ഗ്യാലക്‌സി നോട്ട് 5 സെപ്തംബറിൽ പുറത്തിറങ്ങുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഗ്യാലക്‌സി നോട്ട് 5നെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

5.4 ഇഞ്ച് സൂപ്പർ അമോൾഡ് ഡിസ്‌പ്ലേ, ഗൊറില്ലാ ഗ്ലാസ് 5 സംരക്ഷണം, നോട്ട് നാലിനെക്കാളും ഗ്യാലക്‌സി എസ് ആറിനെക്കാളും മികച്ച റെസല്യുഷനായിരിക്കുമുണ്ടാവുക. ഗാഡ്ജറ്റ് പ്രേമികളെ ഏറെ ആകർഷിക്കുന്ന പുത്തൻ ഡിസൈനായിരിക്കും നോട്ട് അഞ്ചിനെന്നാണ് റിപ്പോർട്ടുകൾ. എക്‌സിനോസ് 7422 പ്രൊസസ്സർ, ഹെക്‌സക്വോർ സ്‌നാപ്ഡ്രാഗൺ 808 പ്രൊസസ്സർ എഡ്ജ് മോഡൽ എന്നിവ നോട്ട് അഞ്ചിന്റെ പ്രധാന സവിശേഷതകളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

64 ജിബി മെമ്മറി, 4ജിബി റാം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ 19 മെഗാ പിക്‌സൽ ക്യാമറ, 4.7 എംപിയോട് കൂടിയ ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News