മാഗിയെ പ്രചരിപ്പിച്ചത് മടിച്ചികളായ അമ്മമാർ: ബിജെപി എംഎൽഎ

ഇൻഡോർ: ഇന്ത്യയിൽ മാഗി നൂഡിൽസിന്റെ വിൽപ്പന വർധിക്കാൻ കാരണം ന്യൂജനറേഷൻ അമ്മമാരുടെ മടിയാണെന്ന് ബിജെപി എംഎൽഎ. തങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ ഭക്ഷണമുണ്ടാക്കി നൽകാനാണ് അവർ നൂഡിൽസിനെ ആശ്രയിക്കുന്നതെന്നും അവരാണ് നൂഡിൽസ് പോലെയുള്ള ഭക്ഷണസാധനങ്ങളുടെ വിൽപ്പന വർധിക്കാൻ കാരണമെന്നും ഇൻഡോർ എംഎൽഎ ഉഷ താക്കൂർ പറഞ്ഞു. അവർ എന്തിനാണ് ഇങ്ങനെ അലസത കാണിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും കുട്ടികളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഉഷ പറഞ്ഞു.

എംഎൽഎയുടെ പ്രസ്താവന വിവാദമായതോടെ കോൺഗ്രസ് അവർക്കെതിരെ രംഗത്തെത്തി. പ്രസ്താവനയിലൂടെ അമ്മമാരെ അപമാനിക്കുകയാണ് വനിത കൂടിയായ ഉഷ ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. എംഎൽഎ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവായ അർച്ചന ജയ്‌സാൽ ആവശ്യപ്പെട്ടു.

നൂഡിൽസ് പോലെയുള്ള ഭക്ഷണസാധനങ്ങൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം അഭിനന്ദാർഹമാണെന്നും ഉഷ താക്കൂർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News