ഇന്ത്യയിൽ നിന്നുള്ള മാഗിക്ക് ബഹ്‌റൈനിൽ നിരോധനം

മനാമ: ഇന്ത്യയിൽ നിന്നുള്ള മാഗി നൂഡിൽസിന് താത്കാലിക നിരോധനമേർപ്പെടുത്താൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നെസ്‌ലെയുടെ ഇന്ത്യൻ യൂണിറ്റിൽ നിർമ്മിച്ച് ബഹ്‌റിൻ വിപണിയിലെത്തിച്ച നൂഡിൽസ് പിടിച്ചെടുക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. മാഗി നൂഡിൽസ് രാജ്യത്തേക്ക് കടത്തുന്നത് കർശനമായി തടയാൻ പരിശോധനകൾ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മാഗിയിലെ രാസവസ്തുക്കളുടെ അമിതതോത് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. രാജ്യത്തെ വിവിധ മാർക്കറ്റുകളിൽ നിന്ന് നടത്തിയ പരിശോധനകളിൽ 360 പാക്കറ്റുകൾ പിടിച്ചെടുത്തെന്നും വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

ലെഡിന്റെയും എംഎസ്ജിയുടെയും അമിതോത് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാഗി നിരോധിച്ചത്. പിന്നീട് രാജ്യത്ത് മാഗി വിൽക്കുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 2.5പിപിഎം ലെഡ് മാത്രമാണ് മാഗിയിൽ ചേർക്കാൻ അനുവാദമുള്ളു. എന്നാൽ ഇന്ത്യയിലെ സാമ്പിളുകളിൽ 2.8പിപിഎം മുതൽ 5പിപിഎം വരെ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News