സ്ത്രീത്വത്തെ അപമാനിച്ചു; ബിജിമോളുടെ പരാതിയിൽ വാഹിദിനെതിരെ പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: ബിജിമോൾ എംഎൽഎക്കെതിരെ വിവാദപരാമർശം നടത്തിയ സംഭവത്തിൽ എംഎ വാഹിദ് എംഎൽഎക്കെതിരെ പോലീസ് റിപ്പോർട്ട്. വാഹിദിനെതിരെയുള്ള ബിജിമോളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തി. വാഹിദ് ബിജിമോളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ജവഹർ ജനാർദ്ദൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നാളെ സമർപ്പിക്കും. ബജറ്റ് അവതരണ ദിവസം ബിജിമോൾ നിയമസഭയിൽ എത്തിയത് ഐരാവതത്തെ പോലെയാണെന്നാണ് വാഹിദ് എംഎൽഎ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ബിജിമോൾ പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here