ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്പ്രസ്സിന് തീപിടിച്ചു

കോഴിക്കോട്: ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്്പ്രസ്സിന്റെ എസി കോച്ചിൽ തീപിടുത്തം. കോഴിക്കോട് കല്ലായ് റെയിൽവേ സ്‌റ്റേഷനടുത്തുവെച്ചാണ് ട്രെയിനിനു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാരുടെ ഇടപെടൽ മൂലം വലിയ ദുരന്തമാണ് ഒഴിവായത്. എ വൺ കംപാർട്ട്‌മെന്റിലേക്ക് തൊട്ടടുത്ത കംപാർട്‌മെന്റിൽ നിന്നും കണക്ഷൻ കൊടുത്തതിൽ വന്ന അപാകതയാണ് അപകടത്തിനു കാരണമായത്. കൊച്ചുവേളിയിൽ നിന്നും വണ്ടി പുറപ്പെടുമ്പോൾ തന്നെ എസി വയറിംഗിൽ പ്രശ്‌നമുള്ളത് ചൂണ്ടികാണിച്ചിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നും ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു. രണ്ടു മാസം മുമ്പ് ഇതേ കോച്ചിൽ ഷോർട് സർക്യൂട്ട് ഉണ്ടായിരുന്നതായും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് അപകടങ്ങൾ തുടരുന്നതിനു കാരണമെന്നും യാത്രക്കാർ പരാതി പറയുന്നു.

കോഴിക്കോട് ബീച്ച്, മീഞ്ചന്ത ഫയര്‍‌സ്റ്റേഷനുകളിൽ നിന്നായി അഞ്ച് ഫയർ എഞ്ചിൻ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. അപകടം വന്ന കോച്ചിന് പകരം കോച്ച് ഘടിപ്പിച്ച് മൂന്ന് മണിക്കൂർ വൈകി ട്രെയിൻ കോഴിക്കോട് സ്‌റ്റേഷനിൽ നിന്നും പുറപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News