എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിന്; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിനു നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി. അമ്മയ്ക്കു മുലപ്പാൽ കുറവെന്ന് കാരണം കൊണ്ടാണ് തമിഴ്‌നാട് സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ മുലപ്പാൽ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു സംഭവം.

സംഭവം മറച്ചുവെച്ച ആശുപത്രി അധികൃതർ എയ്ഡ്‌സ് പ്രതിരോധത്തിനു കുഞ്ഞിനു മരുന്നു നൽകി. കുട്ടിയുടെ ബന്ധുക്കളുടെ അറിവോടെയാണ് മുലപ്പാൽ നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കൈരളി പീപ്പിൾ പുറത്ത് കൊണ്ട് വന്ന വാർത്ത മെഡിക്കൽ കോളേജ് സുപ്രണ്ട് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയെന്നും സംഭവം അസിസ്റ്റന്റ് ആർഎംഓ അന്വേഷിക്കുമെന്നും ആശുപത്രി സുപ്രണ്ട് അറിയിച്ചു. വിഷയത്തിൽ അന്വേഷണം വേണമെന്ന് ജി.സുധാകരൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here