അങ്കാറ: തുർക്കിയിലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ല. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്പ്‌മെന്റ് പാർട്ടി ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
നിലവിലെ പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു തന്നെയായിരുന്നു ഡെവലപ്പ്‌മെന്റ് പാർട്ടിയുടെ മുഖ്യസ്ഥാനാർഥി. സി.എച്ച്.പി നേതാവ് കമാൽ ഖാഇത്ഷ്ദാരി ഒഗ്ലു, എച്ച്.ഡി.പി നേതാവ് സലാഹുദ്ദീൻ ദിമിർതാസ് എന്നിവരും മത്സരരംഗത്തുണ്ട്. കുർദ്ദ് അനുകൂല ഇടതുപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പത്ത് ശതമാനം വോട്ട് നേടി പാർലമെന്റിലേക്ക് എത്തുമോ എന്നും ലോകം ആകാംക്ഷയോടെ നോക്കി കാണുന്നു.
276 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 367 സീറ്റോ അതിലധികമോ നേടുന്ന കക്ഷിയ്ക്ക് ഹിതപരിശോധനകൂടാതെ ഭരണഘടന ഭേദഗതി ചെയ്യാനാകും. 20 രാഷ്ട്രീയ പാർട്ടികളും 165 സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് കോടി അറുപത് ലക്ഷത്തോളം ജനങ്ങൾ വോട്ട് രേഖപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.
Discussion about this post