എം വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള കലക്ടറേറ്റിൽ വരണാധികാരിയായ അസി. ഡെവലപ്‌മെന്റ് കമ്മീഷണർ മുമ്പാകെയാണ് പത്രിക നൽകിയത്. ബുധനാഴ്ച്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾ ബുധനാഴ്ച്ച പത്രിക സമർപ്പിക്കും.

അതേസമയം, വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് ആര്യനാട് ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News