WWW എന്ന ആശയത്തിന്റെ ഉപജ്ഞാതാവിന് 60 വയസ്‌

വാഷിങ്ടണ്‍: വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ പ്രശസ്ത കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ ടിം ബര്‍ണേഴ്‌സ് ലീയ്ക്ക് 60 വയസ്. ഹൈപ്പര്‍ടെക്സ്റ്റ് ഡൊക്യുമെന്റുകളിലൂടെ വിവരങ്ങള്‍ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ചതും ലീയാണ്. Next Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങള്‍ക്കും ഇദ്ദേഹം രൂപം നല്‍കി.

1989 മാര്‍ച്ചില്‍ ഇന്റര്‍നെറ്റിലൂടെ വിവരം കൈമാറുന്നതിനായി ഒരു സിസ്റ്റം നിര്‍മ്മിക്കാന്‍ പദ്ധതി മുന്നോട്ടുവച്ച ലീ ഹെപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ (HTTP) ക്ലെയന്റും സര്‍വറും തമ്മില്‍ ഇന്റര്‍നെറ്റിലൂടെയുള്ള ആദ്യ വിവരം നവംബര്‍ മദ്ധ്യത്തോടെ കൈമാറ്റം നടത്തി.

ലീ വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ (W3C), ഡയറക്റ്ററാണ്. വെബിന്റെ വളര്‍ച്ചയുടെ മേല്‍നോട്ടം വഹിക്കുന്നത് ഈ കണ്‍സോര്‍ഷ്യമാണ്. വേള്‍ഡ് വൈഡ് വെബ് ഫൗണ്ടേഷന്‍ സ്ഥാപിച്ചതും ഇദ്ദേഹം തന്നെ. എം.ഐ.ടി.യിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറിയുടെ (സി.എസ്.എ.ഐ.എല്‍.) ഫൗണ്ടര്‍ ചെയര്‍മാന്‍ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്. വെബ് സയന്‍സ് റിസേര്‍ച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂ.എസ്.ആര്‍.ഐ.) ഡയറക്റ്റര്‍ സ്ഥാനം വഹിക്കുന്ന ലീ. എം.ഐ.ടി. സെന്റര്‍ ഫോര്‍ കളക്റ്റീവ് ഇന്റലിജന്‍സിന്റെ ഉപദേശകസമിതിയിലും അംഗമാണ്.

2004ല്‍ എലിസബത്ത് രാജ്ഞിയില്‍ നിന്ന് നൈറ്റ് സ്ഥാനം ലഭിച്ചിട്ടുള്ള ലീയ്ക്ക് 2009 ഏപ്രിലില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ ഫോറിന്‍ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News