ഷവോമി എംഐ 4ഐ ആഗോളവിപണിയിൽ

ചൈനീസ് സ്മാർട്ട് ഫോണായ ഷവോമിയുടെ എംഐ 4ഐ ആഗോളവിപണിയിൽ ലഭ്യമായി തുടങ്ങി. ഇന്ത്യയിൽ മാത്രമായി ലോഞ്ച് ചെയ്ത്, രണ്ട് മാസത്തോളം വിൽപ്പന നടത്തിയ ശേഷമാണ് ഷവോമി ലോകവിപണിയിലേക്ക് കടന്നത്. ഹോംഗ്‌കോംഗ് ഓൺലൈൻ ഭീമൻ യൂണിബ് വഴിയാണ് എംഐ 4ഐ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാകുന്നത്.

ഇന്ത്യയിൽ വൻസ്വീകരണമായിരുന്നു ഫോണിന് ലഭിച്ചിരുന്നത്. ഫഌപ്പ്കാർട്ട് വഴിയുള്ള ഫഌഷ് സെയിലിൽ നാലു സെക്കന്റ് കൊണ്ട് 40,000 യൂണിറ്റുകൾ വിറ്റ് പോയിരുന്നു. ഇന്ത്യയിൽ 12,999 രൂപയായിരുന്ന ഫോണിന് ഷിപ്പിംഗ് ചാർജ്ജുകളടക്കം 300 ഡോളറാണ് ആഗോളവിപണിയിലെ വില.

അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, 441 പിപിഐ ആണ് റെസല്യൂഷൻ, 64 ബിറ്റ് സ്‌നാപ്ഡ്രാഗൺ 615 പ്രോസസ്സർ, 1.7 ജിഗാഹെർട്‌സ്, 2 ജിബി റാം, 16 ജിബി ഓൺബോർഡ് സ്റ്റോറേജ്, 13 എംപി മുൻ ക്യാമറ ഡ്യൂവൽടോൺ ഫഌഷ്, അഞ്ചു എംപി മുൻക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. ആൻഡ്രോയ്ഡ് ലോലിപോപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3120 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഫോണിൽ പ്രാദേശിക ഭാഷ സപ്പോർട്ടും ലഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here