പ്രതിഷേധം അവഗണിച്ചു നിയമസഭ പിരിഞ്ഞു; പ്രതിപക്ഷം ഗവര്‍ണറെ കാണും

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. കെ എം മാണി അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടാണ് സഭ ഇന്നത്തെക്കു പിരിഞ്ഞത്. തുടര്‍നടപടികള്‍ക്കാായി സഭാ സമ്മേളനം 29 നു പുനരാരംഭിക്കും.

ഇന്ന് മുതല്‍ അടുത്ത മാസം രണ്ടു വരെയും പിന്നീട് 20 മുതല്‍ 30 വരെയും 28 ദിവസം സഭ സമ്മേളിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍, അരുവിക്കര തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകകയായിരുന്നു.

ഭരണപക്ഷത്തിന്റെ തീരുമാനത്തിനെതിരേ ശക്തമായി പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിഷേധം അറിയിച്ചു പ്രതിപക്ഷം ഗവര്‍ണറെ കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here