കോാഴിക്കോട്ട് പിവിഎസ് ഫ്ളാറ്റ്‌ നിർമ്മാണത്തിനെതിരെ പ്രക്ഷോഭം

കോഴിക്കോട്: കോഴിക്കോട് ബഹുനിലക്കെട്ടിട നിർമ്മാണത്തിനെതിരെ ജനകീയ പ്രക്ഷോഭം. കോഴിക്കോട് പൊക്കുന്നിലാണ് നിർമ്മാണത്തിലിരിക്കുന്ന പിവിഎസ് എമറാൾഡ് ഫ്‌ളാറ്റിനെതിരൊയണ് നാട്ടുകാർ പ്രക്ഷോഭം നടത്തുന്നത്. ഫ്‌ളാറ്റ് നിർമ്മാണം, സ്ഥലത്ത് കൂടിവെള്ളക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാരുടെ പ്രക്ഷോഭം.

പൊക്കുന്നിൽ ഒരേക്കർ സ്ഥലത്താണ് പിവിഎസ് എമറാൾഡ് ഫ്‌ളാറ്റ് നിർമ്മാണം നടക്കുന്നത്. ജനവാസം കൂടുതലുള്ള പ്രദേശത്ത് ഫ്‌ളാറ്റ് നിർമ്മാണത്തിനായി ഉടമസ്ഥർ സ്ഥലം വാങ്ങിയപ്പോൾ തന്നെ നാട്ടുകാർ എതിർത്തിരുന്നു. നാട്ടുകാരുടെ പരാതി പരിഗണിച്ച് കോർപ്പറേഷൻ സ്ഥലത്ത് നിർമ്മാണ പ്രവർത്തനത്തിനു സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈക്കോടതിയുടെ ഉത്തരവ് സമ്പാദിച്ച് പൊലീസ് സംരക്ഷണയിൽ ഫ്‌ളാറ്റ് നിർമ്മാണം ആരംഭിക്കുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ വീരാൻ കോയ പറയുന്നു.

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ഫ്‌ളാറ്റ് നിർമ്മാണം ആരംഭിച്ചതോടെ സമീപത്തെ വീടുകളിലെ കിണ്ണർ വെള്ളം കലങ്ങി ഉപയോഗശൂന്യമായ അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകും വരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമരം തുടരാണാണ് ജനകീയമുന്നണിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here