കോഴിക്കോട്: ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി ശ്രദ്ധയാകര്‍ഷിക്കുകയാണ് കോഴിക്കോട് നഗരസഭ. 1970 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാവുക. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ആദ്യ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് മേയര്‍ ഏ കെ പ്രേമജം പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യനഗരസഭയാണ് കോഴിക്കോട് നഗരസഭ. 1970 മുതല്‍ 17 ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് റജിസ്‌ട്രേഷനായി കോഴിക്കോട് കോര്‍പ്പറേഷിലുള്ളത്.
ദിനംപ്രിതി അഞ്ഞൂറിലധികം ജനനസര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ലഭിക്കുന്നത്. ഇതിനുപുറമേ മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളും നിരവധിയാണ്. ഇങ്ങനെ നല്‍കുന്ന അപേക്ഷകള്‍ക്ക് പെട്ടന്ന് തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ് പുതിയ സംവിധാനം കൊണ്ട് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here