പ്രതിഷേധം ശക്തമായി; ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള ഫിംഗര്‍ ടെസ്റ്റ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു

ദില്ലി: ബലാത്സംഗത്തിന് ഇരയായവരെ ഫിംഗര്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനയാണെന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

ബലാത്സംഗത്തിനിരയായവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍ ഇരയുടെ അനുമതിയോടെ ടു ഫിംഗര്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന പെര്‍ വജൈനല്‍ പരിശോധന നടത്താനായിരുന്നു നിര്‍ദേശം. വിരലുപയോഗിച്ച് സ്വകാര്യഭാഗങ്ങളില്‍ ക്ഷതങ്ങളോ മുറിവുകളോ ഉണ്ടോ എന്നറിയാന്‍ നടത്തുന്ന പരിശോധനയാണിത്. ഇത്തരത്തിലെ പരിശോധന ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ സ്വകാര്യത ഹനിക്കുന്നതാണെന്നായിരുന്നു പ്രതിഷേധിച്ചവര്‍ ചൂണ്ടിക്കാട്ടിയ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News