എന്നും സിനിമയില്‍ തിളങ്ങണമെന്നില്ല; വെള്ളിത്തിരവിട്ട് നല്ല കുടുംബിനിയാകാനും കഴിയുമെന്നു ദീപിക പദുക്കോണ്‍

നിക്കെന്നും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങണമെന്നില്ലെന്നും സിനിമയുടെ മായിക ലോകം വിട്ടു തനിക്കും കുടുംബവും കുട്ടികളുമൊക്കെയായി കഴിയാന്‍ സാധിക്കുമെന്നും പിക്കുവിലെ നല്ല മകള്‍ ദീപിക പദുക്കോണ്‍. തന്റെ കുടുംബവും മാതാവുമാണ് സിനിമയിലെ വിജയത്തിനു പ്രചോദനമായതെന്നു വ്യക്തമാക്കിയാണ് തനിക്കെന്നും സിനിമയില്‍ തിളങ്ങണമെന്ന മോഹമില്ലെന്നു നടി വ്യക്തമാക്കിയത്.

കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുമ്പോഴേ ജീവിതം പൂര്‍ണമാകുവെന്നും നിരവധി കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്നും ദീപിക പറഞ്ഞു. എന്താണ് സംഭവിക്കുകയെന്നറിയില്ല. ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, സമയം വരുമ്പോള്‍ അഭിനയം നിര്‍ത്തും. കുടുംബം നയിക്കും. തന്റെ സിനിമയിലെ മുന്നേറ്റത്തിനും വിജയത്തിനും പ്രചോദനമായത് മാതാവാണെന്നും ദീപിക പഞ്ഞു.

അമ്മയാണ് ജീവിതത്തിലെ റോള്‍ മോഡല്‍. തങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു അമ്മ. അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത്. അച്ഛന്‍ ഒരു സെലിബ്രിറ്റിയാണ്. സഹോദരിയും കായികരംഗത്തു പ്രശസ്തയായി വരികയാണ്. താനും പിതാവും സഹോദരിയുമൊക്കെ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോള്‍ കുടുംബത്തെ നയിക്കാനായിരുന്നു അമ്മയുടെ ശ്രമം. അതുതന്നെയാണ് താനും അഭിനയജീവിതം വിട്ടാല്‍ ആലോചിക്കുന്നതെന്നും മുന്‍ ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുക്കോണിന്റെ മകള്‍ കൂടിയായ ദീപിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here