കേന്ദ്രനയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 1 മുതല്‍ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്. ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് അഹ്വാനം നല്‍കിയിരിക്കുന്നത്. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തു തൊഴിലില്ലായ്മ വര്‍ധിച്ചെന്നും ബിഹാര്‍ തെരഞ്ഞടുപ്പില്‍ വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ ഇടതു ശക്തികളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും യെച്ചുരി പറഞ്ഞു. ജനതാ പാര്‍ട്ടികളുടെ ലയനം എങ്ങനെയായി പരിണമിക്കുമെന്നു പഠിച്ചുവരികയാണ്. നവംബര്‍ ഒന്നിനു കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ലീനം വിളിക്കും. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ പിബി കമ്മീഷന്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കുമെന്നും യെച്ചുരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News