ഷിബിന്‍ വധക്കേസ്; ഒന്നാംപ്രതി തെയ്യംപാടി ഇസ്മായില്‍ അറസ്റ്റില്‍

കോഴിക്കോട്:ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലാണ് അറസ്റ്റിലായത്. കാപ്പാനിയമം ചുമത്തിയാണ് ഇസ്മായിലിനെ വീണ്ടും അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ഇസ്മായില്‍ ജാമ്യം നേടിയിരുന്നു.

കേസില്‍ ആകെ 15 പ്രതികളാണുള്ളത്. 15 പേരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവം നടന്ന് 85-ാം ദിവസം കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയൊഴികെ ബാക്കി 14 പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പിച്ചിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകരായ തെയ്യംപാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, കയ്യാറംമ്പത്ത് അസ്്‌ലം, സിദ്ധിഖ്, വാണിയന്റവിട മുഹമ്മദ് അനീഷ്, ശുഐബ്, നാസര്‍, മുസ്തഫ, ഫസല്‍എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. ബാക്കിയുള്ളവര്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ്.

ജനുവരി 22നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഷിബിനെ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷിബിന്റെ കൂടെയുണ്ടായിരുന്ന ആറുപേര്‍ക്കു കൂടി വെട്ടേറ്റിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഏഴുപ്രതികള്‍ പിടിയിലായി. ഇസ്മായിലും സഹോദരന്‍ മുനീറും അസ്‌ലമും കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News