കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങളെ വിലക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമ്പോള്‍ മാധ്യമങ്ങളെ വിലക്കിയ നടപടി തെറ്റാണ്. ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്നും രജിസ്ട്രാര്‍ എറണാകുളം സിജെഎമ്മിന് നിര്‍ദ്ദേശം നല്‍കി.

രഹസ്യവിചാരണ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് വിലക്കുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ ഇറക്കിവിട്ട സംഭവം ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷിക്കുമെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ അറിയിച്ചു. കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറത്താക്കിയിരുന്നു. ഈ സംഭവത്തിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News