ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍ അഞ്ചു തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ര്‍മം കണ്ടാല്‍ പ്രായം തോന്നരുതെന്നത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷേ, കടുത്ത തൊഴില്‍ സാഹചര്യങ്ങളും ജീവിതശൈലിയിലെ പ്രശ്‌നങ്ങളും പലരുടെയും ചര്‍മത്തിന് ദോഷകരമാകുന്നതായാണ് പുതിയപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ പ്രധാനമാണ് ഭക്ഷണ ശീലം. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ചര്‍മാരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.

മധുരത്തിന്റെ അറിഞ്ഞും അറിയാതെയുമുള്ള ഉപയോഗവും ചര്‍മത്തിന് ദോഷകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതുമാണ് യുവതലമുറയുടെ പ്രധാന ശീലം. ഇതു ചര്‍മത്തില്‍ വരകളും ചുളിവുകളും വീഴാന്‍ വഴിയൊരുക്കുന്നു. മധുരം ഉപയോഗിക്കുന്നതും ചോക്ലേറ്റുകളും മധുരം ഉല്‍പാദിപ്പിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളും കഴിക്കുന്നതും ഏറെ ദോഷകരമാണ്. മിഠായികളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് ചര്‍മം സംരക്ഷിക്കാന്‍ നല്‍കുന്ന പ്രധാന നിര്‍ദേശം.

വറുത്തതും പൊരിച്ചതും
ഇന്നത്തെ ഭക്ഷണശീലങ്ങളില്‍ പ്രധാന ഇനമാണ് വറുത്തതും പൊരിച്ചതുമായ ഇനങ്ങള്‍. ലഘുഭക്ഷണമായാല്‍പോലും വറുത്തതും പൊരിച്ചതുമായ ഇനങ്ങള്‍ക്കാണു പ്രധാന്യം നല്‍കുക. ഇതു മുഖക്കുരുവിനും മുഖത്ത് അണുബാധയ്ക്കും കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു ഭക്ഷണശീലത്തില്‍നിന്നു വറുത്തതും പൊരിച്ചതും ഒഴിവാക്കിയാല്‍ മുഖ സൗന്ദര്യം സംരക്ഷിക്കാം.

സോഡയും വാതകീകൃത പാനീയങ്ങളും
സോഡയും അതുപോലെ ഗ്യാസുണ്ടാകാന്‍ വിവിധ വാതകങ്ങള്‍ ഉപയോഗിച്ചിട്ടുള്ളുമായ പാനീയങ്ങളാണ് ചര്‍മത്തിന് ദോഷം ചെയ്യുന്ന മറ്റൊന്ന്. രുചിയില്‍ മുന്നില്‍ എന്നപോലെ തന്നെ രീരത്തിന്റെ ഭംഗി നശിപ്പിക്കുന്നതിലും ഇവയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്. മധുരത്തിന്റെ അളവും ഏറെയാണ്. ഇത്തരം പാനീയങ്ങള്‍ പതിവായി കഴിക്കുന്നവരുടെ ചര്‍മം അകാലവാര്‍ധക്യം തോന്നിപ്പിക്കും.

പോഷാകാംശമില്ലാത്ത ഭക്ഷണം
പുതിയ തലമുറയ്ക്കു പ്രിയമാണ് ജങ്ക് ഫുഡ് എന്നറിയപ്പെടുന്ന പെട്ടെന്നു തയാറാകുന്നതും എന്നാല്‍ പോഷകാംശം കുറവായതുമായ ഭക്ഷണപദാര്‍ഥങ്ങള്‍. മുഖക്കുരുവായിരിക്കും പതിവായുള്ള ജങ്ക് ഫുഡിന്റെ ഉപയോഗം മൂലം ലഭിക്കുക. ജങ്ക് ഫുഡിന് പകരമായി പഴങ്ങളും പാലും പച്ചക്കറികളും കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

കഫീനും കാപ്പിയും
കാപ്പി കുടിക്കുന്നതു സ്ഥിരമാക്കിയവരും കരുതിയിരിക്കുക. ചര്‍മത്തെ നിര്‍ജലീകരിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതാണ് കാപ്പിയും കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഘടകമായ കഫീനും. നിര്‍ജലീകരിക്കുന്നതു മൂലം പെട്ടെന്ന് വരണ്ടുണങ്ങുന്ന തരത്തിലേക്കു ചര്‍മം മാറും. തടിപ്പുകളും മുറിവുകളും ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here