ആമസോണ്‍ കംപ്യൂട്ടര്‍ ഗെയിമിംഗ് രംഗത്തേക്കും കടക്കുന്നു

ദില്ലി: ഓണ്‍ലൈന്‍ വ്യാപാരം മാത്രമല്ല തങ്ങള്‍ക്ക് പറ്റുകയെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമന്‍മാരായ ആമസോണ്‍. കംപ്യൂട്ടര്‍ ഗെയിമുകളാണ് ആമസോണിന്റെ അടുത്ത ലക്ഷ്യം. കംപ്യൂട്ടര്‍ ഗെയിമുകളുടെ ട്രിപ്പിള്‍ എ ഗെയിമിംഗ് സ്‌പെയ്‌സ് ഡിസൈന്‍ ആമസോണിന്റെ കയ്യിലുണ്ടെന്നാണ് വിവരം.

വേള്‍ഡ് ഓഫ് വാര്‍ക്രാഫ്റ്റ്, ബയോഷോക് ക്രിയേറ്റേഴ്‌സ് എന്നീ മുന്‍കാല ഗെയിമിംഗ് പോര്‍ടലുകളില്‍ നിന്നുള്ള സംഘമാണ് ആമസോണിന്റെ ഗെയിമുകള്‍ ഡിസൈന്‍ ചെയ്യുന്നത്. പുതിയ ട്രെന്‍ഡിലുള്ള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കുള്ള സംഘത്തെ സൃഷ്ടിച്ചെടുക്കുകയാണെന്ന് ആമസോണ്‍ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഗെയിമുകള്‍ രൂപകല്‍പന ചെയ്യുക.

ഹാഫ് ലൈഫ് ടു, ലെഫ്റ്റ് ഫോര്‍ ഡെഡ്, ഡോട്ട ടു, ഹാലോ, ഇന്‍ഫേമസ്, ഷാഡോസ് ഓഫ് മോര്‍ഡോര്‍ തുടങ്ങി അതിപ്രശസ്തമായ പല ഗെയിമുകളും രൂപകല്‍പന ചെയ്തവരാണ് ആമസോണിന്റെ സംഘത്തിലുള്ളത്. പുതിയ ആളുകളെ ആമസോണ്‍ തേടുന്നുമുണ്ട്. ഗെയിം രൂപകല്‍പനയും സാങ്കേതിക വിദ്യയും കൈവശമുണ്ടെങ്കില്‍ ആമസോണിനെ സമീപിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here