ക്ലബുകളില്‍ മൂല്യമേറിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ലോകത്തെ ഫുട്‌ബോള്‍ ക്ലബുകളില്‍ ഏറ്റവും മൂല്യമേറിയ ക്ലബെന്ന സ്ഥാനം ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ മറികടന്നാണ് മാഞ്ചസ്റ്ററിന്റെ നേട്ടം. ഫുട്‌ബോള്‍ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു കിരീടം പോലും നേടാനാവാതെ പോയ സീസണു ശേഷമാണ് മാഞ്ചസ്റ്ററിന്റെ ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്.

ഇപ്പോള്‍ ലോകത്തെ ആദ്യത്തെ ശതകോടി ഫുട്‌ബോള്‍ ബ്രാന്‍ഡാണ് യുണൈറ്റഡ്. യുണൈറ്റഡിന്റെ മൂല്യം 63 ശതമാനം വളര്‍ന്ന് 1.2 ബില്യണ്‍ ഡോളറിലെത്തി. ബയേണ്‍ മ്യൂണിക് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡാണ് മൂന്നാമത്. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി നാലാമതും ചെല്‍സി അഞ്ചാംസ്ഥാനത്തുമാണ്. അതേസമയം സീസണിലെ ട്രിപ്പിള്‍ കിരീടം നേടിയിട്ടും സ്ഥാനം മെച്ചപ്പെടുത്താന്‍ ബാഴ്‌സക്കായില്ല. രണ്ട് സ്ഥാനം നഷ്ടമായി ആറാമതാണ് ബാഴ്‌സ ഇപ്പോള്‍.

ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ക്ലബുകളില്‍ ആറും ഇംഗ്ലണ്ടില്‍ നിന്നുള്ളതാണെന്നതാണ് വസ്തുത. ആദ്യപത്തില്‍ ഇറ്റാലിയന്‍ ക്ലബുകള്‍ ഒന്നുംതന്നെ ഇടംപിടിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News