വി.എസ് ഇന്ന് അരുവിക്കരയില്‍; പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്; കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തിലേക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ് വി.എസ് ഇന്ന് അരുവിക്കരയിലെത്തുന്നത്. ഇടതുമുന്നണിയുടെ പൊതുയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്.

വാശിയേറിയ പ്രചാരണം കൊഴുത്തതോടെ കോണ്‍ഗ്രസും കൂടുതല്‍ പ്രമുഖ നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇന്ന് മണ്ഡലത്തിലെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ മണ്ഡലത്തിലെത്തി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here