തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതിന് തെളിവ്. പ്രതികള്‍ക്ക് അനുകൂലമായ നിയമോപദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാദികളില്‍ നിന്നും കരം സ്വീകരിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കളക്ടറുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും എജി പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നിയമോപദേശത്തിന്റെ പകര്‍പ് പീപ്പിളിന് ലഭിച്ചു.
കേസില്‍ ജില്ലാകളക്ടര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സമര്‍പിച്ചത് തെറ്റായ സത്യവാങ്മൂലമായിരുന്നെന്നും സംശയമുണ്ട്. വാദികളെ പ്രതികളായി ചിത്രികരിക്കാന്‍ സത്യവാങ്മൂലത്തില്‍ ശ്രമിച്ചതായി സംശയിക്കുന്നു. ഹൈക്കോടതിയില്‍ എജി കളക്ടര്‍ക്ക് വേണ്ടി സത്യവാങ്മൂലം സമര്‍പിച്ചിരുന്നു. യഥാര്‍ത്ഥ ഭൂവുടമകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സത്യവാങ്മൂലം. കേസില്‍ എജിയുടെ ഓഫീസിന്റെ വഴിവിട്ട ഇടപെടലുകളാണ് ഇത് തെളിയിക്കുന്നത്.
അതേസമയം, മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ ഈ കേസിലും പ്രതിചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സൂരജിനെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അടക്കം പതിനൊന്നു പ്രതികളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചനയുണ്ട്.
ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന സലിംരാജടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ഇന്നലെ പരിഗണിച്ച ജാമ്യാപേക്ഷ വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here