ഝാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പൊലീസും സിആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ഏറ്റുമുട്ടല്‍.

മാവോയിസ്റ്റുകള്‍ പലാമു ജില്ലയിലെ സത്ബാര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലൂടെ സഞ്ചരിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്-സിആര്‍പിഎഫ് സംഘം സ്ഥലത്തെത്തിയത്. മാവോയിസ്റ്റുകള്‍ സ്ഥലത്തെത്തിയപ്പോള്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. പരിശോധനയ്ക്കായി വാഹനം തടഞ്ഞ പൊലീസിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. പൊലീസ് തിരിച്ചും നടത്തിയ വെടിവയ്പ്പിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

മാവോയിസ്റ്റുകളില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. എട്ട് റൈഫിളുകളും 220 ബുള്ളറ്റുകളും മാവോയിസ്റ്റുകളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവരങ്ങള്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News