ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് നാളെ തുടക്കം

മിര്‍പൂര്‍: ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിദേശ പര്യടനത്തിന് നാളെ തുടക്കം. ബംഗ്ലാദേശുമായുള്ള ടെസ്റ്റിന് നാളെ ധാക്ക ഫത്തുള്ളയിലെ ഖാന്‍ അലി സാഹേബ് ഒസ്മാന്‍ അലി സ്റ്റേഡിയത്തില്‍ നാളെ തുടക്കമാകും. ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുക. മൂന്ന് ഏകദിനങ്ങളും കളിക്കും. ടെസ്റ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ പാകിസ്താനെതിരെ അസാമാന്യമായ പോരാട്ടവീര്യം പുറത്തെടുത്ത ബംഗ്ലാദേശിനെ ഇന്ത്യക്ക് നിസാരമായി കാണാനാവില്ല. ധോണി വിരമിച്ച ഒഴിവില്‍ നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്‌ലിക്കും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ മാസം പാകിസ്താനെ ഏകദിന പരമ്പരയില്‍ തൂത്തെറിഞ്ഞതിന്റെ ആത്മവിശ്വാസം ബംഗ്ലാദേശിനുണ്ട്.

14 അംഗ ടീമാണ് ധാക്കയിലെത്തിയിട്ടുള്ളത്. അസുഖബാധിതനായ ലോകേഷ് രാഹുല്‍ പിന്‍മാറിയതിനാലാണ് 14 അംഗ ടീം എത്തിയത്. മൂന്ന് പേസ് ബൗളര്‍മാരെ ബംഗ്ലാദേശും പുറത്തിരുത്തിയേക്കും. ജൂണ്‍ 18, 21, 24 തിയ്യതികളിലായാണ് മൂന്ന് ഏകദിന മത്സരങ്ങള്‍ നടക്കുക. ധോണി തന്നെയാണ് ഏകദിന ടീമിനെ നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News