കളമശ്ശേരി ഭൂമിതട്ടിപ്പ്; ടി.ഒ സൂരജിന് നുണപരിശോധന നടത്തും

കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കും. നുണപരിശോധനയ്ക്കായി സൂരജ് കൊച്ചി സിബിഐ ഓഫീസില്‍ അപേക്ഷ നല്‍കി. അപേക്ഷ സിബിഐ, കോടതിക്ക് കൈമാറും. സിജെഎം കോടതി അപേക്ഷ നിരസിച്ച സാഹചര്യത്തിലാണ് സൂരജ് നേരിട്ട് അന്വേഷണ സംഘത്തിന് അപേക്ഷ നല്‍കിയത്.

സ്വന്തം നിലയ്ക്കല്ല, അന്വേഷണസംഘം മുഖാന്തിരമാണ് അപേക്ഷ സമര്‍പിക്കേണ്ടതെന്നാണ് കോടതി ഇന്നലെ പറഞ്ഞത്. കേസില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും താന്‍ ആരെയെങ്കിലും സമീപിക്കുകയോ ആരെങ്കിലും തന്നെ സമീപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സൂരജ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here