ജിതേന്ദ്ര തോമർ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

ദില്ലി: ദില്ലി നിയമമന്ത്രി ജിതേന്ദ്ര തോമറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി സാകേത് കോടതിയാണ് തോമറിനെ കസ്റ്റഡിയിൽ വിട്ടത്. വ്യാജനിയമബിരുദം ചമച്ചതിനാണ് രാവിലെയാണ് തോമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലി ഹൗസ് ഖാസ് പോലീസാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് തോമറിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

തെരഞ്ഞെടുപ്പു നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നതും തെളിവായി സമർപ്പിച്ചിരുന്നതുമായ നിയമബിരുദം വ്യാജമാണെന്നാണ് കേസ്. ഭഗൽപൂർ സർവകലാശാലയിൽനിന്നു നേടിയെന്നു തോമർ അവകാശപ്പെടുന്ന നിയമബിരുദം വ്യാജമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്നു രാവിലെ തൊമാറിനെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ആം ആദ്മി പാർട്ടി ആരോപിച്ചു.

തോമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ദില്ലിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ദില്ലി പോലീസ് കമ്മീഷണർ ബി എസ് ബസിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ദില്ലിയിലെ വിവിധ മേഖലകളിലെയും വിവിധ വിഭാഗങ്ങളിലെയും അസിസ്റ്റന്റ് കമ്മീഷണർമാർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here