കാണാതായ ഡോണിയര്‍ വിമാനം ഗോവയില്‍ തകര്‍ന്നു

പനാജി: കഴിഞ്ഞദിവസം കാണാതായ ഇന്ത്യന്‍ തീരസംരക്ഷണ സേയുടെഡോണിയര്‍ വിമാനം ഗോവന്‍ തീരപ്രദേശത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തി. ഒരാളെ രക്ഷിച്ചു. പൈലറ്റും നിരീക്ഷകനേയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നേവിയുടെ ആറ് കപ്പലുകളും രണ്ട് വിമാനങ്ങളുമാണ് ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്.

ഗോവയില്‍ നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെനിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ചെന്നൈ വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ട ഡോണിയര്‍ വിമാനമാനത്തില്‍ രണ്ട് പൈലറ്റും ഒരു നിരീക്ഷകനുമടക്കം മൂന്ന് ജീവനക്കാരുണ്ടായിരുന്നു.

രാത്രി 9 മണിയോടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഓപ്പറേഷന്‍ ഹമ്‌ലയുടെ ഭാഗമായി പതിവ് പരിശോധനയ്ക്കായാണ് ഡോണിയര്‍ വിമാനം കടലിലേയ്ക്ക് പുറപ്പെട്ട്ത്.

ഡോണിയര്‍ വിമാനം വിമാനത്താവളത്തില്‍ നിന്നും വൈകുന്നേരം 6 മണിയ്ക്ക് തന്നെ പുറപ്പെട്ടിരുന്നു എന്നും വിമാനത്തിന് ആറ് മണിക്കൂര്‍ നിര്‍ത്താതെ പറക്കുവാനുള്ള ശേഷിയുണ്ടെന്നും ചെന്നൈ വിമാനത്താവള ഉദ്യോഗസ്ഥര്‍ പറയുന്നു. 40 നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് കിഴക്കന്‍ മേഖലയായ കാര്യക്കല്‍ തീരപ്രദേശത്തുവച്ചാണ് ഡോണിയര്‍ കാണാതാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News