റെയിക്യാവിക്ക്: തന്റെ വ്യത്യസ്ഥമായ സംഗീത രീതികൊണ്ടും അവതരണം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐസ്‌ലാന്റിക്ക് ഗായികയാണ് ജോര്‍ക്ക്. എന്നാല്‍ ജോര്‍ക്കിന്റെ പുതിയ ഗാനം സ്റ്റോണ്‍ മില്‍ക്കര്‍ എന്ന ഗാനം ചിത്രീകരണത്തിലെ പ്രത്യേകതകൊണ്ട് ഗാനം വൈറലായിരിക്കുകയാണ്.360 ഡിഗ്രിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കന്നത്. യൂട്യൂബിലിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 9 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
മുളിലേയ്ക്കും താഴയ്ക്കും വശങ്ങളിലേയ്ക്കും നാല് ആരോകള്‍ വീഡിയോയുടെ വശങ്ങളിലുണ്ട്. ഗാനം ആരംഭിക്കുമ്പോള്‍ ജോര്‍ക്ക് വീഡിയോയില്‍ നില്‍ക്കുന്നു. കുറച്ച് കഴിയുമ്പോള്‍ ജോര്‍ക്ക് സഞ്ചകരിക്കന്നതിനനുസരിച്ച് വീഡിയോയുടെ വശത്തുള്ള ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്ത് ഗായികയോടൊപ്പം കാണികള്‍ക്കും സഞ്ചരിക്കുവാനാകും.
ഐസ്‌ലാന്റിലെ ഗ്രോട്ടാ ദ്വീപിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സമയം വൈകുന്നതിനനുസരിച്ച് കടല്‍ തിര വലുതാവുന്നതിനാല്‍ രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഈ ഗാനം ചിത്രീകരിച്ചത്. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് 6.44 മിനിട്ടുള്ള 360 ഡിഗ്രി വീഡിയോ ചിത്രീകരിക്കുക വളരെ ശ്രമകരമായ ഒന്നായിരുന്നുവെന്ന് സ്റ്റോണ്‍മില്‍ക്കറിന്റെ വീഡിയോ ഡയറക്ടര്‍ ആന്‍ട്രൂ തോമസ് ഹങ് പറയുന്നു.
ഇത് ആദ്യമായല്ല ജോര്‍ക്ക് പരീക്ഷണം നടത്തുന്നത്. 2011ല്‍ പുറത്തിറക്കിയ ബയോഫീലിയ എന്ന ആല്‍ബം ലോകത്തിലെ ആദ്യ ആപ്പ് ആല്‍ബമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here