തനുവും മനുവും 100 കോടി ക്ലബിൽ; ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആഘോഷിക്കാനൊരുങ്ങി താരങ്ങൾ

ഈ വർഷത്തെ 100 കോടി ക്ലബിലെ ആദ്യചിത്രമായി തനു വെഡ്‌സ് മനു റിട്ടേൺസ് ഇടം നേടി. മേയ് 22ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ആഴ്ച്ച കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം പിടിച്ചത്. 2015ലെ ആദ്യ ബ്ലോക്ക്ബസ്റ്ററിന്റെ വിജയം ആഘോഷിക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചൊവാഴ്ച്ച മുംബൈയിലാണ് വിജയാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. തനുവും മനുവുമായി വേഷമിട്ട മാധവനും കങ്കണാ റണാവത്തും മറ്റു താരങ്ങളും ചടങ്ങിൽ പങ്കെടുക്കും.

2011ൽ പുറത്തിറങ്ങിയ തനു വെഡ്‌സ് മനുവിന്റെ രണ്ടാംഭാഗമാണ് തനു വെഡ്‌സ് മനു റിട്ടേൺസ്. ലോകമെമ്പാടും റിലീസ് ചെയ്ത് രണ്ടാഴ്ച്ചക്കുള്ളിൽ തനു വെഡ്‌സ് മനു റിട്ടേൺസ് 101 കോടി രൂപ കളക്ഷൻ നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ കങ്കണ കുസും, തനു എന്നീ രണ്ട് വേഷങ്ങളിലാണെത്തിയത്. കങ്കണയുടെ അഭിനയത്തെ കുറിച്ച് സിനിമാ രംഗത്തെ പ്രമുഖർ മികച്ച് അഭിപ്രായമാണ് പറഞ്ഞത്.

ജിമ്മി ഷേർഗിൽ, ദീപക് ദോബ്രിയാൽ, സ്വാരാ ഭാസ്‌കർ, മുഹമ്മദ് അയൂബ്, നവനി പരിഹർ, കെ.കെ റെയ്‌ന തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ആനന്ദ് എൽ റായി സംവിധാനം ചെയ്ത ചിത്രത്തിന് 30 കോടി രൂപയോളമാണ് നിർമ്മാണ ചിലവ്. കളർ യെല്ലോ പിക്‌ചേഴ്‌സിന്റെ ബാനറിൽ കിഷോർ ലുല്ലയും ആനന്ദ് എസ്. റായിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

വിവാഹത്തിന് ശേഷം ലണ്ടനിലേക്ക് പോയ തനുവും മനുവും കുറച്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചത്തെുന്നതും മനു മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News