ഐജിയുടെ കോപ്പിയടി; കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി

തിരുവനന്തപുരം: തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസ് കോപ്പിയടിച്ച കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി. കോപ്പിയടി വിഷയം എഡിജിപി അന്വേഷിച്ചതാണെന്നും അന്വേഷണത്തെക്കുറിച്ച് സര്‍വ്വകലാശാലയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടും തന്റെ നിര്‍ദ്ദേശങ്ങളും ചേര്‍ത്ത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കോപ്പിയടി സംബന്ധിച്ച സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് ഈ മാസം തന്നെ നല്‍കുമെന്ന് എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്‍വീനര്‍ പ്രൊഫ.സി.എച്ച്.അബ്ദുല്‍ ലത്തീഫ് അറിയിച്ചിട്ടുണ്ട്.

തൃശൂര്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളെജില്‍ എല്‍എല്‍എം പരീക്ഷയിക്കിടെയിലായിരുന്നു ഐജി ടിജെ ജോസ് കോപ്പിയടിച്ചത്. എന്നാല്‍ ഐജി കോപ്പിയടിച്ചത് കണ്ടില്ലെന്നായിരുന്നു ഒപ്പം പരീക്ഷയെഴുതിയവരുടെ മൊഴി. എന്നാല്‍ ഐജി മുന്‍പും പരീക്ഷകളിലില്‍ കോപ്പിയടി നടത്തിയിട്ടുണ്ടെന്നാണ് കൂടെ പരീക്ഷയെഴുതിയിരുന്ന മറ്റൊരാളുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News