സൽമാൻ ചിത്രത്തിൽ നിന്ന് കങ്കണ പിൻമാറി

മുംബൈ: സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് കങ്കണ റണാവത്ത് പിൻമാറി. അലി അബ്ബാസ് സഫർ സൽമാാനെ നായകനാക്കി ഒരുക്കുന്ന സുൽത്താനിൽ അഭിനയിക്കാനുള്ള ഓഫറാണ് കങ്കണ നിരസിച്ചത്. വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രമായ റങ്കൂണിന്റെ തിരക്കിലായതിനാലാണ് ഓഫർ നിരസിച്ചതെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇരുചിത്രങ്ങളുടെയും ഡേറ്റുകൾ ഒത്തു പോകാത്തത് കൊണ്ടാണ് സൽമാൻ ചിത്രം ഒഴിവാക്കിയതെന്നും കങ്കണ പറഞ്ഞു.

നേരത്തെ സൽമാന്റെ ബജ്‌രംഗി ഭായ്ജാനിൽ നായികയാവാനുള്ള അവസരവും കങ്കണ നിരസിച്ചിരുന്നു. കഥാപാത്രം തനിക്ക് ചേരില്ലെന്ന ന്യായമാണ് അന്ന കങ്കണ നൽകിയിരുന്നത്. ഇമ്രാൻഖാനൊപ്പം കട്ടി ഭട്ടി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കങ്കണ ഇപ്പോൾ. ഹൻസൽ മേഹ്തയുടെ അടുത്ത ചിത്രത്തിലും കങ്കണയാണ് നായിക.

രണ്ട് പ്രിയതാരങ്ങളെയും ഒരുമിച്ച് കാണാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് സൽമാന്റെയും കങ്കണയുടെയും ആരാധകർ. 40 വയസുകാരനായ ബോക്‌സറുടെ വേഷമാണ് സുൽത്താനിൽ സൽമാൻ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here