ഹിസാര്‍: സ്വത്തുതര്‍ക്കത്തില്‍ മനം നൊന്തതു മൂലം ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ച് അമ്പതുവയസുകാരനായ ഗൃഹനാഥന്‍. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ഹന്‍സ്ബീര്‍ സിംഗാണ് രാഷ്ട്രപതിക്കുള്ള അപേക്ഷ പൊലീസ് ഐജി അനില്‍ റാവുവിനു നല്‍കിയത്.
ഹിസാറിലെ സിവാനി സ്വദേശിയായ ഹന്‍സ്ബീര്‍ സിംഗിന് സ്വന്തമായി നാല്‍പതേക്കറുണ്ട്. ഈ സ്വത്തു കൈക്കലാക്കാന്‍ ഭാര്യയും മരുമക്കളും തന്നെ മാനസിക രോഗിയായി മുദ്രകുത്തുകയാണെന്നും സ്വത്തിന്റെ പേരിലുള്ള വാക്കുതര്‍ക്കത്തില്‍ താന്‍ മനം നൊന്തിരിക്കുകയാണെന്നും കത്തില്‍ ഹന്‍സ്ബീര്‍ പറയുന്നു.
തനിക്കുണ്ടായിരുന്ന ഭൂമിയില്‍ പതിനൊന്ന് ഏക്കര്‍ മകനു നല്‍കിയിരുന്നു. ഇപ്പോള്‍ ബാക്കി സ്ഥലത്തിനുവേണ്ടി ഭാര്യയും മരുമക്കളും തര്‍ക്കിക്കുകയാണ്. തനിക്കു മാനസികരോഗമാണെന്നും ഈ ഭൂമി അവര്‍ക്ക് എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ആരോഗ്യകരമായി ഫിറ്റാണെന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഹന്‍സ്ബീര്‍ ഉന്നയിച്ച സ്വത്തുതര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here