മദ്യലഹരിയിൽ അഭിഭാഷക ഓടിച്ച ഓഡി ടാക്‌സിയിലിടിച്ച് രണ്ട് പേർ മരിച്ചു

മുംബൈ: മദ്യലഹരിയിൽ അഭിഭാഷക ഓടിച്ച ഓഡി ക്യൂ3 ടാക്‌സിയിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച്ച രാത്രി മുംബൈയിലാണ് സംഭവം. സംഭവത്തിൽ 35കാരിയായ ജാനവി ഗഡ്കറെ പോലീസ് അറസ്റ്റ് ചെയ്തു. അമിത വേഗതയിൽ വന്ന അഭിഭാഷകയുടെ കാറിനെ ചിലർ പിന്തുടരുന്നതിനിടെയാണ് ടാക്‌സിയിലിടിച്ചതെന്ന് പോലീസ് അറിയിച്ചു. രക്തപരിശോധനയിൽ ഇവർ അമിതമായി മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.

ഡ്രൈവറടക്കം അഞ്ച് പേരായിരുന്നു ടാക്‌സിയിലുണ്ടായിരുന്നത്. മുംബൈ സ്വദേശികളായ ഡ്രൈവർ ഹുസൈൻ സെയ്ദ്, സലീം സാബുവാല എന്നിവരാണ് അപകടത്തിൽ മരിച്ചത്. മറ്റുള്ളവർ നിസാര പരുക്കുകളോട് ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗതയിൽ വന്ന ഓഡി ഇടിച്ച് ടാക്‌സിയുടെ മുൻഭാഗം പൂർണമായും തകർന്നു. പരീക്ഷയിൽ വിജയിച്ച ബന്ധുവിന്റെ ആഘോഷചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് അപകടമെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞു.

മനപൂർവമല്ലാത്ത നരഹത്യ, അമിത വേഗതയിലുള്ള ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് ജാനവിക്കെതിരെ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു. ജാനവി അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News