മുംബൈയിൽ കുതിരസവാരി വേണ്ട; ഹൈക്കോടതി നിർദ്ദേശം പ്രാബല്യത്തിൽ

മുംബൈ: മുംബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കുതിരവണ്ടി സവാരി നിരോധിക്കാൻ തീരുമാനം. മൃഗസംക്ഷണ നിയമപ്രകാരമാണ് കുതിരകളെ ഉപയോഗിച്ച്് വലിക്കുന്ന വണ്ടികൾ നിർത്തലാക്കുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞദിവസം മുതലാണ് പുതിയ നിയമം നിലവിൽ വന്നത്.

മുംബൈയിൽ മാത്രം എഴുന്നൂറിലധികം കുടുംബങ്ങളാണ് കുതിരവണ്ടി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നത്. മൃഗങ്ങളെ അമിതമായി പീഡിപ്പിക്കുന്നതിനാലാണ് മുംബൈയിൽ കുതിരവണ്ടി സവാരി നിർത്തലാക്കുന്നതിനുള്ള നിയമം വരുന്നത്. എല്ലാ കുതിരവണ്ടി സ്ഥാപനങ്ങളും കുതിരകളെ പുനരധിവസിപ്പിക്കുന്നതിനുള്ള മാർഗം കണ്ടെത്തണമെന്നും ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു.

കുതിരവണ്ടികൾ മുംബൈയുടെ സംസ്‌ക്കാരമാണെന്നാണ് കുതിരവണ്ടിക്കാർ പറയുന്നത്. എന്നാൽ ചിലർ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പുനരധിവാസകേന്ദ്രങ്ങളിൽനിന്നും മൃഗസംരക്ഷണവകുപ്പിന് മൃഗങ്ങളെ സൗജന്യമായി വാങ്ങാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here