എന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല; മറുപടിയുമായി വിദ്യാബാലന്‍

താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന കാലത്ത് ഇതില്‍നിന്നു മാറി ഒരു ട്വീറ്റോ ഒരു എഫ് ബി പോസ്‌റ്റോ നടത്താത്ത ഒരു ബോളിവുഡ് താരമുണ്ട്. മറ്റാരുമല്ല, വിദ്യാബാലന്‍ തന്നെ. ട്വീറ്റുകള്‍ വാര്‍ത്തയാകുന്ന കാലത്ത് വിദ്യയുടെ ഒരു വരിപോലും ഒരു തലക്കെട്ടിലും നിറഞ്ഞില്ല. ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിരിക്കുകയാണ് ഒരു ദേശീയ പത്രത്തിനു നല്‍കിയ മറുപടിയില്‍ വിദ്യ.

ട്വിറ്ററിലും എഫ്ബിയിലും എന്തു പറയണമെന്നു തനിക്കറിയില്ലെന്നും പലപ്പോഴും പൊതുമധ്യത്തില്‍ ഫോണ്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നയാളാണു താനെന്നുമാണ് ഇക്കാര്യത്തില്‍ വിദ്യയുടെ മറുപടി. പറയുന്നത് എന്താണെന്നു കേള്‍ക്കാനും അതു കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും കാത്തിരിക്കുന്നവരാണ് ജനങ്ങള്‍. പാതിരാത്രി ഉറക്കത്തിനിടയില്‍ പോലും ഫോണില്‍ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകള്‍ നോക്കുവരെ തനിക്കറിയാം. ചടങ്ങുകളിലും കൂടിക്കാഴ്ചകളിലും വിരുന്നുകളിലും എന്തിനു തന്നോടു സംസാരിക്കുന്ന പലരും ഇടയ്ക്കിടെ ഫോണില്‍ നോക്കുന്നതു കണ്ടിട്ടുണ്ട്. തനിക്ക് അത്തരമൊരു സ്വഭാവമില്ല, പലപ്പോഴും നാലാള്‍ കൂടുന്നിടത്തു ഫോണ്‍ മാറ്റിവയ്ക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നത്. സിനിമാ തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ പോലും പലരുടെയും മുഖത്തടിക്കുന്ന മൊബൈല്‍ ഫോണില്‍നിന്നുള്ള വെളിച്ചമാണ്. ഇതൊന്നും തനിക്ക് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ചോദ്യത്തിനുമറുപടിയായി വിദ്യാബാലന്‍ പറഞ്ഞു.

രണ്ടു വര്‍ഷമായി സിനിമയില്‍നിന്നു മാറിനില്‍ക്കുന്ന തന്നെ എന്തുകൊണ്ട് കാണുന്നില്ല എന്നു ജനങ്ങള്‍ ചോദിക്കുന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. സിനിമയിലെത്തിയിട്ട് എട്ടുവര്‍ഷമായിട്ടും ഒരേസമയം ഒന്നില്‍ കൂടുതല്‍ സിനിമ ചെയ്തിട്ടില്ല. ഒരു സമയം ഒരു സിനിമ എന്നതാണ് തന്റെ നിലപാട്. ഒരു വര്‍ഷം രണ്ടിലേറെ സിനിമകളില്‍ അഭിനയിക്കുന്നതിനോടും യോജിപ്പില്ല.

സിനിമാ മേഖലയില്‍ തനിക്കു സുഹൃത്തുക്കളില്ലെന്നും വിദ്യ തുറന്നു പറയുന്നു. സിനിമയെ ഒരു തൊഴിലായാണ് കാണുന്നത്. അമിത പ്രതീക്ഷകളില്ല. ചാരിറ്റിക്കുവേണ്ടിയല്ല സിനിമയില്‍ തുടരുന്നത്. തന്റെ പുതിയ സിനിമ ഹമാരി അധുരി കഹാനി വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളത്. യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. എന്നാല്‍ ആരുടെയും ജീവിതകഥയല്ലെന്നും വിദ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News