ചെറിയാന്‍ ഫിലിപ്പിന് എതിരായ ആരോപണം വിജിലന്‍സ് തള്ളി

തിരുവനന്തപുരം: കെടിഡിസി ചെയര്‍മാനായിരുന്ന ചെറിയാന്‍ ഫിലിപ്പിനും അന്നത്തെ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും എതിരായ വിവിധ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

കെടിഡിസിയിലെ ഉദ്യോഗസ്ഥനിയമനങ്ങള്‍, സാധനങ്ങളുടെ വാങ്ങല്‍, പുതുക്കിപ്പണിയല്‍, വിദേശയാത്ര എന്നിവയില്‍ അഴിമതിയോ ഗൂഢാലോചനയോ അധികാര ദുര്‍വിനിയോഗമോ നടന്നതായി തെളിവില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്വകാര്യവ്യക്തിയുടെ പരാതി പ്രകാരമാണ് മൂന്നു വര്‍ഷം മുമ്പു വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

കള്ളക്കേസില്‍ കുടുക്കി തന്റെ വായ് മൂടിക്കെട്ടാനുള്ള ചിലരുടെ ശ്രമമാണ് പരാജയപ്പെട്ടതെന്നു ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe