വീക്കെൻഡുകൾ ചെലവഴിക്കാൻ ഡൽഹിയിലെ ഹിൽസ്‌റ്റേഷനുകൾ

തലസ്ഥാന നഗരമായ ഡൽഹിയോട് അടുത്ത കിടക്കുന്ന എല്ലാ ഹിൽസ്റ്റേഷനുകളും സാഹസികവിനോദസഞ്ചാരത്തിന് പേരു കേട്ടവയാണ്. ഡൽഹിയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരപ്രിയരും തലസ്ഥാന നഗരിക്ക് സമീപത്തെ ഹിൽസ്റ്റേഷനുകൾ തെരഞ്ഞെടുക്കാറുണ്ട്. കടുത്ത തണുപ്പും മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മലനിരകളും സഞ്ചാരികളെ ആകർഷിക്കുന്നു. പകൽസമയത്ത് മഞ്ഞിൽ കുളിച്ച് നിൽക്കുന്ന പട്ടണങ്ങളും രാത്രികാലങ്ങളിൽ തണുപ്പുമാറ്റാൻ വിറകുകളും മറ്റുമായി തെരുവോരങ്ങൾ കയ്യടക്കിയവരും ഈ മലയോര പട്ടണങ്ങളിൽ നിത്യക്കാഴ്ച്ചയാകുന്നു.

ഡൽഹിയോട് അടുത്ത കിടക്കുന്ന പ്രശസ്തമായ ചില ഹിൻസ്റ്റേഷനുകൾ ചുവടെ കാണാം.

കുളുമണാലി

ഡൽഹിയിൽ നിന്ന് 580 കിലോമീറ്റർ അകലെയാണ് ഹിമാലയൻ മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നു ഈ സ്വപ്‌നഭൂമി. ഹിമാചൽ പ്രദേശിലെ കുളു താഴ്‌വരയുടെ വടക്ക് ഭാഗത്തായാണ് മണാലി.Manaliറോഡ് മാർഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡൽഹിയിൽ നിന്ന് ഹിമചൽപ്രദേശ് ടൂറിസം കോർപ്പറേഷന്റെ ബസുകൾ ദിവസവും മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡൽഹിയിൽ നിന്ന് 15 മണിക്കൂർ യാത്രയാണ് മണാലിയിലേക്ക്. രാത്രികാല ബസ് സർവീസുകളാണ് കൂടുതലായുമുള്ളത്. പ്രകൃതി സൗന്ദര്യവും സാഹസിക വിനോദങ്ങളുമാണ് സഞ്ചാരികളെ കൂടുതലായും കുളുമണാലിക്ക് ആകർഷിക്കുന്നത്. ഹണിമൂണിനായി ഏറെയാളുകളും തെരഞ്ഞെടുക്കുന്നത് മണാലി ഹിൽസ്റ്റേഷനാണ്.

ധർമ്മശാല

തലസ്ഥാന നഗരിയിൽ നിന്ന് 550 കിലോമീറ്ററാണ് ഹിമാചൽപ്രദേശിലെ ഈ സ്വർഗ്ഗഭൂമിയിലേക്ക്. ഓക്കുമരങ്ങളും ദേവദാരുകളും നിറഞ്ഞ ധർമ്മശാല എല്ലാക്കാലത്തും സഞ്ചാരി ആകർഷിക്കുന്ന ഇടമാണ്.dharamshalaഅറുപതുകളിൽ നാടുകടത്തപ്പെട്ട സമയത്ത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമാ പണികഴിപ്പിച്ച ആശ്രമമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. പച്ച വിരിച്ച് നിൽക്കുന്ന മലനിരകളെ തഴുകിയെത്തുന്ന മഞ്ഞ്‌മേഘങ്ങൾ. അവയുടെയും തണുത്ത കാറ്റിന്റെയും അകമ്പടിയോടെ ആദ്യം എത്തിച്ചേരുന്നത് തിബറ്റന്മാരുടെ ഈ ആശ്രമത്തിലാണ്. ധർമ്മശാലയിലെ ഈ ആശ്രമം കഴിഞ്ഞ ഏറ്റവുമധികം തിബറ്റൻക്കാരെ കാണുന്നത് കുശാൽനഗറിലാണ്. ഭാഗ്‌സുനാഗ്, ദാൽ തടാകം, നോർബുലിംഗ ഇൻസിറ്യൂട്ട്, സെന്റ് ജോൺസ് ചർച്ച്, കങ്കാറ ആർട്ട് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഷിംല

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം കൂടിയായ ഷിംല മലകളുടെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. ഹിമാലയത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഷിംല സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചണ്ഡിഗഡിൽ നിന്ന് ഏകദേശം 115 കിലോ മീറ്ററും, ഡൽഹിയിൽ നിന്നും ഏകദേശം 365 കിലോമീറ്റർ ദൂരത്തിലുമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

shimlahills

ജനുവരിയിലും ഫെബ്രുവരിയിലും ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്. ഈ സമയത്താണ് സഞ്ചാരികൾ കൂടുതലായും ഈ മലകളുടെ രാജ്ഞിയെ തേടിയെത്തുന്നത്. കടകളും കഫേകളും,തീയേറ്ററുകളും ഹോട്ടലുകളും നിറഞ്ഞ മാൾ റോഡ് ഷിംല നഗരത്തിന്റെ പ്രധാന സവിശേഷതയാണ്. സ്‌റ്റേറ്റ് മ്യൂസിയം, ഗോൾഫ് ക്ലബ്, താരാദേവി ക്ഷേത്രം, വുഡ്‌വില്ല പാലസ്, ഹിമാലയൻ ബേർഡ് പാർക്ക്, ക്രൈസ്റ്റ് ചർച്ചും സഞ്ചാരികളെ ആകർഷിക്കുന്നു.

ദാൽഹൗസി

Dalhousie
ഡൽഹിയിൽ നിന്ന് 580 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ മലനിരകൾ എക്കാലത്തും സാഹസികസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.

മസൂറി

Mussoorie
ഡൽഹിയിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് മസൂറി. ഹണിമൂൺ ടൂറിസത്തിന് പേര് കേട്ട മസൂറി, മികച്ച വെക്കേഷൻ സ്‌പോട്ടാണ്. ഡൽഹിയിൽ നിന്നും, മറ്റു ഉത്തരേന്ത്യം പട്ടണങ്ങളിൽ നിന്നും മസൂറിയെ ബസ്സ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. റെയിൽ മാർഗ്ഗം ഡെറാഡൂണിൽ എത്തിച്ചേർന്നതിനു ശേഷം, 34 കി.മി സഞ്ചരിച്ചാൽ മസൂറിയിൽ എത്തിച്ചേരാം. കൂടാതെ ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് വിമാനമാർഗ്ഗവും എത്തിച്ചേരാം.

യമുന, ഗംഗ എന്നിവയുടെ ഉത്ഭവസ്ഥാനമായ യമുനോത്രി, ഗംഗോത്രി എന്നിവടങ്ങളിലേക്കും മസൂറിയിൽ നിന്ന് എത്തിച്ചേരാവുന്നതാണ്. ഇവിടുത്തെ യാത്രക്ക് പ്രധാനമായും ബസ്സ്, ടാക്‌സി എന്നിവയാണ് ലഭിക്കുന്നത്. ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം മാർച്ച് പകുതി മുതൽ നവംബർ പകുതി വരെയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നല്ല മഴ ലഭിക്കുന്ന സമയമാണ്.

ഔലി

auli
ഡൽഹിയിൽ നിന്ന് 400 കിലോമീറ്റർ അകലയാണ് ഔലി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡലി ചമോലി ജില്ലയിലാണ് ഔലി സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ സ്്കീംഗ് കേന്ദ്രങ്ങൾക്ക് പേരുകേട്ട് സ്ഥലമാണ് ഔലി.

ചാമ്പ

chamba
ഡൽഹിയിൽ നിന്ന് 290 കിലോമീറ്റർ അകലെയുള്ള ചാമ്പ ചെറിയ ഒരു പട്ടണമാണ്. ഉത്തരാഞ്ചലിലെ ടെഹ്‌രി ജില്ലയിലാണ് ചാമ്പ സ്ഥിതി ചെയ്യുന്നത്. അധികമാരും എത്തിപ്പെടാത്ത ചാമ്പ പ്രകൃതിരമണീയ കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel