യാത്രസൗജന്യം പിൻവലിച്ചിട്ടില്ല; കെഎസ്ആർടിസിയെ തിരുത്തി തിരുവഞ്ചൂർ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള യാത്രാസൗജന്യം പിൻവലിച്ചെന്ന വാർത്ത ശരിയല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള യാത്രസൗജന്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സ്‌കൂൾ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന യാത്രസൗജന്യം നിർത്തലാക്കിയതായി കെഎസ്ആർടിസി എംഡിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. അതിനെ തിരുത്തിയാണ് ഗതാഗതവകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയത്.

യാത്രസൗജന്യം റദ്ദാക്കിയത് സംബന്ധിച്ച മെമ്മോറാണ്ടം കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു. സൗജന്യയാത്ര പിൻവലിച്ച് പകരം 2014 അധ്യയന വർഷത്തിൽ നിലനിന്നിരുന്ന കൺസെഷൻ ടിക്കറ്റ് സമ്പ്രദയം പുനസ്ഥാപിക്കാനാണ് തീരുമാനമെന്നും പത്താം തീയതി മുതൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്നുമാണ് എംഡിയുടെ ഓഫീസ് അറിയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News