ഗിന്നസ് റെക്കോർഡിനൊരുങ്ങി ഓഡി; ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്ര

ആഡംബര കാർ നിർമ്മാണ കമ്പനിയായ ഓഡി ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്രയ്ക്ക് തയ്യാറാകുന്നു. ഓഡിയും മോഡേൺ കാർ വർക്ക്‌ഷോപ്പ് സെന്ററായ ആർഎസിയും ചേർന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ഒരു ടാങ്ക് ഡീസൽ കൊണ്ട് 1609 കിലോമീറ്റർ യാത്രയ്ക്കാണ് കമ്പനി ഒരുങ്ങുന്നത്.

ഓഡിയുടെ എ6 ടിഡിഐ അൾട്രയാണ് ഈ വ്യത്യസ്ത ലോകയാത്രയ്ക്കായി കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. 28.6 കിലോമീറ്റർ മൈലേജാണ് എആറിന്റെ കരുത്ത്. 73 ലിറ്ററിന്റെ വലിയ ടാങ്കാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് പോകാനാണ് സംഘത്തിന്റെ തീരുമാനം.

വാഹനപ്രേമിയും മാധ്യമപ്രവർത്തകനുമായ ആൻഡ്രൂ ഫ്രാങ്കും കാർ റെയ്‌സിംഗ് ഡ്രൈവറായ റബേക്ക ജാക്ക്‌സണുമാണ് എആറിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നയിക്കുന്നത്. ഇന്ധനലാഭത്തിന് വേണ്ടി ടൗണുകളും സിറ്റികളും മലനിരകളും ഒഴിവാക്കിയാണ് ആർഎസി യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ഫ്രാൻസ്, സിറ്റ്‌സർലന്റ്, ഓസ്ട്രിയ, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കീഴടക്കാനാണ് യാത്രാസംഘത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here