മണിപ്പൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി; നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ ആക്രമണം നടത്തിയ തീവ്രവാദികൾക്കു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. മ്യാൻമറിന്റെ സഹകരണത്തോടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് സൈനിക വക്താവ് അറിയിച്ചു. നാഗാലാൻഡ്, മണിപ്പുർ, മ്യാൻമർ അതിർത്തിയിൽ രണ്ടിടത്തായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

മ്യാൻമർ അതിർത്തി കടന്നാണ് ഇന്ത്യൻ സൈന്യം തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സൈന്യത്തിന് നേരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെടുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here