മാറിടത്തെ കുറിച്ച് കമന്റ്; ആരാധകന് തെന്നിന്ത്യൻ താരത്തിന്റെ ചുട്ടമറുപടി; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

മുംബൈ: ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ചുട്ടമറുപടിയുമായി തെന്നിന്ത്യൻ താരം വിശാഖാ സിംഗ്. തന്റെ മാറിടത്തെ കുറിച്ച് കമന്റിട്ടയാളോടാണ് താരം കടുത്ത മറുപടി നൽകിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് കമന്റടിച്ച രണ്ട് ആരാധകർക്കാണ് താരം മറുപടി നൽകിയത്. മറുപടി സോഷ്യൽമീഡിയയിൽ ചർച്ചയായതോടെ വിശാഖ സിംഗ് വിവാദ പോസ്റ്റ് പിൻവലിച്ചു.

എവരിബഡി ഈസ് സംബഡിസ് ഫോറിനർ എന്ന് പ്രിന്റ് ചെയ്ത വെള്ള ടീഷർട്ട് ധരിച്ച് നിൽക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് വിശാഖ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിന് വികാസ് സിംഗ് എന്ന ആരാധകൻ നൽകിയ കമന്റ് ഇങ്ങനെയാണ്: ‘വാക്യം കൊള്ളാം, പക്ഷേ അതിന്റെ സ്ഥാനം ശരിയല്ല.’

അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്: ഒരു ടീ ഷർട്ടിൽ കുറിക്കേണ്ട വാക്യങ്ങൾ പിന്നെ തോളത്താണോ അതോ കയ്യിലാണോ കുറിക്കേണ്ടതെന്നും ഇത്തരം കമന്റുകൾ ഇനിയും നിർത്താറായില്ലെയെന്നും താരം വികാസിനോട് ചോദിക്കുന്നു. താങ്ങളെ പോലെയുള്ളവരുണ്ടെങ്കിൽ സ്ത്രീകളെയും സ്ത്രീകളുടെ സുരക്ഷാ കാര്യങ്ങളും ദൈവം തന്നെ നോക്കേണ്ടി വരുമെന്നും താരം ആരാധകനോട് പറഞ്ഞു.

മാറിടവും മനോഹരം എന്ന് കമന്റിട്ട എംഡി മസ്താകിം സെയ്ഫ് എന്നയാൾക്കായിരുന്നു താരത്തിന്റെ അടുത്ത മറുപടി.

താനൊരു പെൺകുട്ടിയാണെന്നും എല്ലാ സ്ത്രീകൾക്കും മാറിടമുണ്ടെന്ന് താങ്കളുടെ അറിവിലേക്ക് പറയുകയാണ്. തന്റെ അമ്മ, സഹോദരി, ഭാര്യ, മുത്തശ്ശി, ആന്റി, സുഹൃത്തുക്കൾ ഇവർക്കെല്ലാം മാറിടം ഇല്ലേയെന്നും അവരുടേത് കാണുമ്പോൾ മാറിടം കൊളളാമെന്ന് താൻ പറയുമോയെന്നും താരം ചോദിച്ചു. പറഞ്ഞത് മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോയെന്നും പേജിൽ നിന്നും ഇറങ്ങിപ്പോകണമെന്നും താരം ആരാധകനോട് പറഞ്ഞു. ഫേക്ക് അക്കൗണ്ടെന്ന തോന്നലുള്ളത് കൊണ്ട്, യഥാർത്ഥ മുഖവുമായി വന്ന കമന്റ് ചെയ്യാൻ ധൈര്യമുണ്ടോയെന്നും താരം അയാളോട് ചോദിച്ചു.

സംഭവം വിവാദമായതോടെ പോസ്റ്റ് വിശാഖ സിംഗ് പോസ്റ്റ് പിൻവലിച്ചു. പോസ്റ്റ് പിൻവലിച്ചത് ആരെയും പേടിച്ചിട്ടല്ലെന്നും ആവശ്യമില്ലാത്ത ചർച്ചകൾക്ക് താൽപര്യമില്ലാത്തത് കൊണ്ടാണെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here