തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ നേരത്തേ പത്രിക സമര്‍പിച്ചിരുന്നു. നാളെയാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോഴും കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോഴും ഇടഞ്ഞു നില്‍ക്കുകയാണ്. ഇടഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തകരെ അനുനയിപ്പിക്കാനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post