വിഴിഞ്ഞം കരാര്‍ അദാനിക്ക് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാവില്ല. കരാര്‍ അദാനിക്ക് കൈമാറാനുള്ള ശുപാര്‍ശ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. സര്‍വകക്ഷിയോഗ തീരുമാനങ്ങളും പ്രതിപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും കരാര്‍ അദാനിക്ക് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടനുണ്ടാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി തേടിയ ശേഷമാകും പ്രഖ്യാപനം നടത്തുക. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പെട്ടെന്നുള്ള പ്രഖ്യാപനം നടത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. കരാര്‍ അദാനിക്ക് കൈമാറാനുള്ള നീക്കത്തില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here